വൈദ്യുതി, ജല വിതരണ തകരാറുകളെക്കുറിച്ച് ജൂലൈയിൽ ലഭിച്ചത് 48,283 പരാതികൾ; കൂടുതലും ജലീബ് അൽ-ഷുവൈഖ്, സാൽമിയ

  • 06/08/2023


കുവൈത്ത് സിറ്റി: വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രാലയത്തിലെ ഏകീകൃത കോൾ സെന്റർ നമ്പറായ 152-ലേക്ക് ജൂലൈ മാസത്തിൽ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ നിന്ന് വൈദ്യുതി, ജല വിതരണ തകരാറുകളെക്കുറിച്ച് 48,283 പരാതികൾ ലഭിച്ചു. ഉയർന്ന ഊഷ്മാവ്, ചൂടുള്ള വേനൽ കാലാവസ്ഥ, വൈദ്യുതിയുടെയും വെള്ളത്തിന്റെയും അടിയന്തിര ആവശ്യം എന്നീ സാഹചര്യങ്ങളിലാണ് ഇത്രയധികം പരാതികൾ ലഭിച്ചതെന്ന് സെന്റർ ഡയറക്ടർ മുഹമ്മദ് അൽ അസ്മി പറഞ്ഞു. വൈദ്യുതി തകരാറുകളെ കുറിച്ചാണ് ഏറ്റവും പരാതികൾ വന്നിട്ടുള്ളത്. 42,951 പരാതികളാണ് വൈദ്യുതി തകരാറുകൾ സംബന്ധിച്ച് വന്നത്. 5332 പരാതികൾ ജല വിതരണം സംബന്ധിച്ച് ലഭിച്ചു. ഭൂരിഭാഗം റിപ്പോർട്ടുകളും ജലീബ് അൽ-ഷുവൈഖ്, സാൽമിയ, സൽവ, ജവാഹിർ കബ്ദ്, അൽ വഫ്ര ഫാമുകൾ എന്നിവിടങ്ങളിൽ നിന്നായിരുന്നു. ഈ റിപ്പോർട്ടുകൾ പൂർണ്ണമായും കൈകാര്യം ചെയ്തുവെന്നും അധികൃതർ പറഞ്ഞു.

Related News