കടുത്ത അവ​ഗണനകൾ നേരിട്ട് ഫർവാനിയ; വികസനം എത്തുന്നില്ലെന്ന് പരാതികൾ

  • 06/08/2023


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ ഭൂരിഭാഗം ഭാ​ഗങ്ങളും, പ്രത്യേകിച്ച് ഫർവാനിയ പ്രദേശവും വർഷങ്ങളായി കടുത്ത അവഗണന നേരിടുന്നുവെന്ന് പരാതികൾ. അടിസ്ഥാന സൗകര്യങ്ങളിൽ പോലും വികസനം എത്തുന്നില്ലെന്നാണ് പരാതികൾ. തെരുവുകളിൽ മലിനജലം കവിഞ്ഞൊഴുകുന്നത് പോലുള്ള പ്രശ്നങ്ങളും റോഡുകളിലെ കുഴികളും ശുചിത്വ കുറവുമെല്ലാം പരിഹരിക്കുന്നതിന് നടപടികൾ ഉണ്ടായിട്ടില്ല. പ്രദേശത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന റെസിഡൻഷ്യൽ കെട്ടിടങ്ങൾ നിരവധിയുണ്ട്.

ഉയർന്ന ജനസാന്ദ്രതയും പ്രതിസന്ധിക്ക് കാരണമാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടുംബങ്ങളാണ് ഒമ്പത് നിലകൾ വരെയുള്ള അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നത്. അറബ് ഹൗസുകളിൽ ബാച്ചിലർമാർ താമസിക്കുന്നുമുണ്ട്. പ്രദേശങ്ങളിലെ താമസക്കാർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള സ്ഥലങ്ങളില്ല. തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കാറുകളുടെ ഉടമകൾക്ക് മുന്നറിയിപ്പ് നൽകി അവ മാറ്റുന്നതിനുള്ള നടപടികളും ഉണ്ടാവുന്നില്ലെന്നാണ് പരാതി ഉയർന്നിട്ടുള്ളത്.

Related News