കുവൈത്തിൽ ബാർബി സിനിമയുടെ നിരോധന കാര്യത്തിൽ തീരുമാനമായില്ല; നിലവിലെ പതിപ്പ് അവലോകനം ചെയ്യാൻ തീരുമാനം

  • 06/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് ബാർബി എന്ന സിനിമ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കുന്നില്ല. ഈ മാസം അവസാനം വരെ സിനിമയുടെ പ്രദർശനം നീട്ടിവയ്ക്കാൻ തീരുമാനമായിരുന്നു. രാജ്യത്തിന്റെ മൂല്യങ്ങളുമായും നിയമങ്ങളുമായും സിനിമ പൊരുത്തപ്പെടുന്നുണ്ടോയെന്ന് നിർണ്ണയിക്കാൻ നിലവിലെ പതിപ്പ് അവലോകനം ചെയ്യാൻ ഇൻഫർമേഷൻ മന്ത്രാലയം തീരുമാനിച്ചു. ചിത്രം നിരോധിക്കണോ അല്ലെങ്കിൽ പ്രദർശനത്തിന് അനുമതി നൽകണോ എന്ന കാര്യത്തിൽ മന്ത്രാലയം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

സിനിമയുടെ ഒറിജിനൽ അല്ലെങ്കിൽ പരിഷ്കരിച്ച പതിപ്പ് അംഗീകരിക്കപ്പെട്ടാൽ ഉള്ളടക്കം അവലോകനം ചെയ്യുകയും സെൻസർഷിപ്പ് ആവശ്യമെങ്കിൽ അതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്യും. പല അന്താരാഷ്ട്ര സിനിമാ നിർമ്മാണ കമ്പനികളും സാധാരണയായി അവരുടെ സിനിമകളിൽ ഭേദ​ഗതി വരുത്തുന്നതും രം​ഗങ്ങൾ നീക്കുന്നതും അം​ഗീകരിക്കാറില്ല. അതിനാൽ സെൻസർഷിപ്പിന്റെ ചുമതലയുള്ളവർ അത്തരം സിനിമകളുടെ പ്രദർശനം നിരോധിക്കുകയാണ് ചെയ്യാറുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു.

Related News