വ്യാജസർട്ടിഫിക്കറ്റ് നിർമ്മാണം, അനാശാസ്യം, ഒളിച്ചോട്ടം; കുവൈത്തിൽ നിരവധിപേർ അറസ്റ്റിൽ

  • 06/08/2023

 


കുവൈത്ത് സിറ്റി: റെസിഡൻസി നിയമം ലംഘിക്കുന്നവർ, വ്യാജ രേകഖകളും നോട്ടുകളും നിർമ്മിക്കുന്നവർ, കുവൈത്തിന്റെ ധാർമികതയ്ക്ക് വിരുദ്ധമായ സോഷ്യൽ മീഡിയ സൈറ്റുകൾ നടത്തുന്നവർ തുടങ്ങിയവരെ പിടികൂടാൻ കടുത്ത പരിശോധനകളുമായി അധികൃതർ. ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനൽ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മേജർ ജനറൽ ഹമദ് അൽ ദവാസ്, ഗവർണറേറ്റ് അഫയേഴ്‌സ് ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ വാലിദ് അൽ ഫാദൽ തുടങ്ങിയവരുടെ നേരിട്ടുള്ള നിർദേശപ്രകാരമാണ് പരിശോധനകൾ.

ഇന്നലെ നടത്തിയ പരിശോധനകളിൽ എൻട്രി വിസകളും അക്കാദമിക് സർട്ടിഫിക്കറ്റുകളും മറ്റ് ഔദ്യോഗിക രേഖകളും വ്യാജമായി ഉണ്ടാക്കുന്ന രണ്ട് ഏഷ്യൻ പ്രവാസികളെ പിടികൂടാൻ കഴിഞ്ഞു. കൂടാതെ, മുബാറക് അൽ കബീർ, ഹവല്ലി ​ഗവർണറേറ്റുകളിൽ നടത്തിയ പരിശോധനകളിൽ വേശ്യാവൃത്തി നടത്തിയിരുന്ന ഇടങ്ങളിലും പരിശോധനകൾ നടത്തി. ഒപ്പം ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള 10 പ്രവാസികളെയും പിടികൂടാൻ കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു.

Related News