റെസിഡൻസി റദ്ദാക്കിയവരുടെയും, മരണപ്പെട്ടവരുടെയും വാഹനം ഉപയോഗിച്ചാൽ നടപടി; 87,140 വാഹനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കി കുവൈറ്റ് ട്രാഫിക് വിഭാഗം.

  • 06/08/2023



കുവൈത്ത് സിറ്റി: ഉടമസ്ഥാവകാശം സംബന്ധിച്ച വ്യക്തതക്കായി പ്രവാസികളുടെ പേരിലുള്ള വാഹനങ്ങളുടെ പട്ടിക തയാറാക്കി ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വിഭാഗം. റെസിഡൻസി റദ്ദാക്കപ്പെട്ടവര്‍, മരണപ്പെട്ടവര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങളുടെ പട്ടികയാണ് തയാറാക്കിയത്. ഇത്തരത്തിൽ 87,140 വാഹനങ്ങളാണ് ഉള്ളത്.  ഈ വാഹനങ്ങൾ കൈവശം വയ്ക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്ന എല്ലാവരും  ഉടമസ്ഥാവകാശം കൈമാറാനും പുതുക്കാനും അധികൃതര്‍ നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹിന്‍റെ തീരുമാനപ്രകാരം രൂപീകരിച്ച സമിതിയുടെ പ്രവർത്തനത്തിന്റെ തുടർച്ചയായാണ് ഈ നടപടി. ഈ നടപടിക്രമം പാലിക്കാത്ത സാഹചര്യത്തിൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ (207) അനുസരിച്ച് നിയമ ലംഘനം ചുമത്തപ്പെടുമെന്നും നടപടി സ്വീകരിക്കുമെന്നും വൃത്തങ്ങള്‍ വ്യക്തമാക്കി.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News