ഓൺലൈൻ ചൂതാട്ടം; കുവൈറ്റ് പൗരന്മാരെയും പ്രവാസികളെയും വലയിലാക്കി പണം തട്ടുന്നു

  • 06/08/2023



കുവൈത്ത് സിറ്റി: വാതുവെപ്പിന്റെയും ഇലക്ട്രോണിക് ചൂതാട്ടത്തിന്റെയും ലോകത്തേക്ക് കുവൈത്തി പൗരന്മാരെയും പ്രവാസികളെ ആകർഷിക്കാൻ മത്സരിച്ച് പാശ്ചാത്യ, അറബ് വെബ്‌സൈറ്റുകൾ. ഏഴ് വെബ്സൈറ്റുകളാണ് ഇത്തരത്തിൽ പ്രവർത്തിക്കുന്നത്. അപകടസാധ്യതകൾ ഉണ്ടായിരുന്നിട്ടും ചൂതാട്ട പ്രേമികൾക്കിടയിൽ ഈ വെബ്സൈറ്റുകൾ ജനപ്രിയമായി കഴിഞ്ഞു. ബന്ധപ്പെട്ട അതോറിറ്റികൾക്ക് അവ നിയന്ത്രിക്കാൻ  പോലും പ്രയാസകരമായികഴിഞ്ഞ അവസ്ഥയാണ്. 

ഇലക്ട്രോണിക് ചൂതാട്ടത്തിൽ നിന്ന് പണം സ്വീകരിക്കാൻ ഹവല്ലി ഏരിയയിലെ ബ്രോക്കർമാരുടെ ഓഫീസുകൾ ഉണ്ടെന്നുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ഈ സൈറ്റുകൾ പ്രവർത്തിപ്പിക്കുന്ന ആളുകളുമായി കോൺടാക്റ്റുകൾ സ്ഥാപിക്കുകയും അവയുടെ ചുമതലയുള്ളവരുടെ പ്രതിനിധികളായി പ്രവർത്തിക്കുകയുമാണ് ഈ ബ്രോക്കർമാർ ചെയ്യുന്നത്.  500 ഡോളർ വരെയുള്ള പ്രാരംഭ നിക്ഷേപത്തിന് പ്രതിഫലം നൽകിയാണ് വെബ്സൈറ്റുകൾ ആകളുകളെ ആകർഷിക്കുന്നത്.

Related News