അൽ മുബാറക്കിലും, സബാഹ് അൽ അഹമ്മദ് സിറ്റിയിലും മിനിസ്ട്രി മാളുകൾ വരുന്നു

  • 07/08/2023

 



കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റിലെ പടിഞ്ഞാറൻ പ്രദേശമായ അബ് അൽ മുബാറക്കിലും അൽ അഹമ്മദി ഗവർണറേറ്റിലെ സബാഹ് അൽ അഹമ്മദ് സിറ്റിയിലും രണ്ട് സർക്കാർ മാളുകൾ അടുത്ത മാസം തുറക്കാൻ തയ്യാറെടുക്കുന്നു. കമ്മ്യൂണിക്കേഷൻ മന്ത്രാലയം പുറപ്പെടുവിച്ച നിർദ്ദേശങ്ങള്‍ അനുസരിച്ചാണ് മാളുകള്‍ തുറക്കുന്നതെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും വാർത്താവിനിമയ കാര്യ സഹമന്ത്രിയുമായ ഫഹദ് അൽ ഷൂല അറിയിച്ചു. 

ക്യാപിറ്റൽ ഗവർണറേറ്റിലെ ലിബറേഷൻ ടവറിലെയും ജാബർ അൽ അലി, ജലീബ് അല്‍ ഷുവൈക്കിലെയും പരീക്ഷണം വിജയിച്ച സാഹചര്യത്തിൽ എല്ലാ ഗവർണറേറ്റുകളിലും സർക്കാർ മാളുകള്‍ തുറക്കാനുള്ള പദ്ധതി തയാറായിട്ടുണ്ട്. സർക്കാർ ഏജൻസികളുമായുള്ള ഏകോപനത്തിലൂടെ സന്ദർശകര്‍ക്ക് അവരുടെ എല്ലാ ഇടപാടുകളും ഒരു കുടക്കീഴിൽ പൂർത്തിയാക്കാൻ സഹായിക്കുന്നതിനായും മികച്ച സേവനം ഉറപ്പാക്കുന്നതിനായും പരിശ്രമങ്ങള്‍ തുടരുകയാണെന്നും ഫഹദ് അൽ ഷൂല പറഞ്ഞു.

Related News