കുവൈത്തിൽ സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു; വമ്പൻ കുതിപ്പ് നടത്തി ടിക് ടോക്ക്

  • 07/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍. ലോഞ്ച് ചെയ്തപ്പോള്‍ പ്രിയപ്പെട്ട ആപ്ലിക്കേഷനായിരുന്നു സ്നാപ്പ്ചാറ്റ്. അതേസമയം, ആപ്ലിക്കേഷനുകളില്‍ ടിക് ടോക്ക് ആണ് വൻ കുതിപ്പ് നടത്തുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലൈവ് ബ്രോഡ്കാസ്റ്റ് ആപ്ലിക്കേഷനുകളിൽ ടിക് ടോക്ക് മുൻ‌നിരയിൽ എത്തി. 67.14 ശതമാനം പേരാണ് ടിക് ടോക്ക് ഉപയോഗിക്കുന്നത്. 15.65 ശതമാനവുമായി യൂട്യൂബ് രണ്ടാമതും 7.42 ശതമാനവുമായി നെറ്റ്ഫ്ലിക്സ് മൂന്നാം സ്ഥാനത്തുമാണ്. 

രാജ്യത്ത് ഉപയോഗിക്കപ്പെടുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ 90 ശതമാനമെന്ന ഉയര്‍ന്ന കണക്കുമായി ഇന്‍സ്റ്റഗ്രാം ആണ് ഒന്നാം സ്ഥാനത്തുള്ളത്. ട്വിറ്റര്‍ 85 ശതമാനം, ഫേസ്ബുക്ക് 70 ശതമാനം എന്ന നിലയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. സാങ്കേതിത വിദഗ്ധരുടെ വിലയിരുത്തലില്‍ 45 ശതമാനവുമായി സ്നാപ്പ് ചാറ്റ് ഇവയ്ക്ക് പിന്നിലാണ്. കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ ആണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്.

Related News