കാൻസർ രോഗങ്ങളുടെ ചികിത്സക്കായി മരുന്നുകള്‍ എത്തിക്കാൻ 3 മില്യൺ ദിനാര്‍ അനുവദിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം

  • 07/08/2023



കുവൈത്ത് സിറ്റി: ഹുസൈൻ മക്കി അൽ ജുമാഅ സെന്റർ ഫോർ സ്പെഷ്യലൈസ്ഡ് സർജറിയിൽ കാൻസർ രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മരുന്നുകൾ എത്തിക്കുന്നതിനായി തുക അനുവദിച്ചു. ഏകദേശം 3 മില്യൺ ദിനാര്‍ ചെലവഴിച്ച് മരുന്നുകള്‍ വാങ്ങാൻ ആരോഗ്യ മന്ത്രാലയം റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം നേടിയിരുന്നുവെന്ന് ആരോഗ്യ വൃത്തങ്ങള്‍ വിശദീകരിച്ചു. ആശുപത്രികളിലെ രക്തവുമായി ബന്ധപ്പെട്ട രോഗങ്ങളുടെ ചികിത്സയ്ക്കുള്ള മറ്റ് മരുന്നുകൾക്കായി 942,000 ദിനാറും അനുവദിച്ചിട്ടുണ്ട്. 

1.4 മില്യൺ ദിനാർ ചെലവിൽ ഡയാലിസിസ് സെന്ററുകളിൽ മരുന്നുകളും സപ്ലൈകളും എത്തിക്കുന്നതിനായി മന്ത്രാലയത്തിന്റെ അഭ്യർത്ഥന അംഗീകരിച്ച് റെഗുലേറ്ററി അതോറിറ്റികള്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവരുടെ ചികിത്സകള്‍ക്കായി  ഏകദേശം ഒരു മില്യണ്‍ ദിനാര്‍ മൂല്യമുള്ള മരുന്നുകളും എത്തിക്കും. റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, എച്ച്ഐവി തുടങ്ങിയവയുടെ ചികിത്സകള്‍ക്കായും ഉടൻ മരുന്നുകള്‍ വിതരണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Related News