കുവൈത്തിൽ ഫ്ലെക്സിബിള്‍ പ്രവൃത്തി സമയം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ അന്തിമ ഘട്ടത്തിൽ

  • 07/08/2023


കുവൈത്ത് സിറ്റി: ആഭ്യന്തര - വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെയും സിവിൽ സർവീസ് ബ്യൂറോയുടെയും നേതൃത്വത്തിൽ സർക്കാര്‍ ഏജൻസികളിൽ ഫ്ലെക്സിബിള്‍ പ്രവൃത്തി സമയം നടപ്പിലാക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ തുടരുന്നു. പുതിയ പ്രവൃത്തി സമയ സംവിധാനം സംബന്ധിച്ച അന്തിമ തീരുമാനങ്ങള്‍ ഉടൻ പൂര്‍ത്തിയാകുമെന്നും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇത് നടപ്പാക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഫ്ലെക്സിബിള്‍ പ്രവൃത്തി സമയം പരീക്ഷണ അടിസ്ഥാനത്തിലാകും ആദ്യം നടപ്പാക്കുക. 

ബന്ധപ്പെട്ട അതോറിറ്റികള്‍ വിലയിരുത്തിയ ശേഷം മാത്രമാകും അത് സ്ഥിരപ്പെടുത്തുക. പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പായി ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫ്ലെക്സിബിൾ പ്രവൃത്തി സമയം പ്രയോഗിക്കാൻ തീരുമാനിച്ചിരുന്നു. പ്രതിദിനം 7 മണിക്കൂർ എന്ന നിലയിൽ ജീവനക്കാര്‍ക്ക് സമയം തെരഞ്ഞെടുക്കാൻ സാധിക്കുന്ന തരത്തിലാണ് സംവിധാനം സജ്ജമാക്കിയിരുന്നത്. രാവിലെ 7 മുതൽ 8.30 വരെയുള്ള സമയങ്ങളില്‍ ജോലിക്കെത്തുന്ന തരത്തിലാകും ഒടുവിൽ അംഗീകരിച്ച അന്തിമ ഫോർമുലയെന്നാണ് വിവരങ്ങൾ.

Related News