കുവൈത്തിലെ സ്വകാര്യ മെഡിക്കൽ മേഖല നേരിടുന്ന വെല്ലുവിളികൾ; സുപ്രധാന യോഗം ചേർന്നു

  • 07/08/2023


കുവൈത്ത് സിറ്റി: സ്വകാര്യ മെഡിക്കൽ മേഖല നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രതിബന്ധങ്ങളെയും വെല്ലുവിളികളെയും കുറിച്ച് ചർച്ച ചെയ്യുന്നതിനായി വിവിധ മേഖലകളിൽ നിന്നുള്ളവർ യോഗം ചേർന്നു. പ്രൈവറ്റ് മെഡിക്കൽ പ്രൊഫഷണലുകളുടെ യൂണിയൻ തലവൻ ഡോ. എസ്സാം അൽസലേഹിന്റെ നേതൃത്വത്തിൽ മാൻപവർ അതോറിറ്റി ആക്ടിംഗ് ഡയറക്ടർ മർസൂഖ് അൽ ഒതൈബി, പ്ലാനിംഗ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്‌മെന്റ് സെക്ടർ ഡെപ്യൂട്ടി ഡയറക്ടർ റബാബ് അൽ ഒസൈമി എന്നിവരാണ് കൂടിക്കാഴ്ച നടത്തിയത്. യൂണിയൻ സെക്രട്ടറി ജനറൽ ഡോ. ഹിഷാം യൂസഫ് അബു അൽ ജുബൈൻ, ഡയറക്ടർ ബോർഡ് അംഗം അലാ അൽ മെഷാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. 

സ്വകാര്യ മെഡിക്കൽ മേഖലയിലെ നഴ്സുമാർക്കും ലബോറട്ടറി ടെക്നീഷ്യൻമാർക്കും ലൈസൻസ് നൽകുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. മാൻപവർ അതോറിറ്റി നയങ്ങളുടെ ഫലമായി ചില ഗവർണറേറ്റുകളിൽ, പ്രത്യേകിച്ച് ഹവല്ലിയിൽ നേരിടുന്ന തടസങ്ങളും ചർച്ചയായി. ഈ വിഷയങ്ങളിലെല്ലാം എത്രയും വേഗം പരിഹാരങ്ങൾ കണ്ടെത്തുമെന്ന് അൽ ഒതൈബി വ്യക്തമാക്കി.

Related News