മിഡിൽ ഈസ്റ്റിൽ ആദ്യമായി രണ്ട് അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കൽ ഓപ്പറേഷനുകൾ കുവൈത്തിൽ

  • 07/08/2023

 


കുവൈത്ത് സിറ്റി: ഏറ്റവും പുതിയ തരം വാൽവുകൾ (EVOLUT FX) ഉപയോഗിച്ച് കത്തീറ്ററുകളിലൂടെ രണ്ട് അയോർട്ടിക് വാൽവ് മാറ്റിസ്ഥാപിക്കൽ ഓപ്പറേഷനുകൾ നടത്തി ചെസ്റ്റ് ഡിസീസസ് ഹോസ്പിറ്റൽ. യുഎസിന് ശേഷം ആദ്യമായാണ് ഈ സാങ്കേതിക വിദ്യ ഒരു രാജ്യം ഉപയോഗിക്കുന്നത്. 
ഈ നേട്ടം ആശുപത്രിയുടെ പുരോഗതിക്കും വികസനത്തിനും വേണ്ടിയുള്ള കഠിനമായ പരിശ്രമങ്ങളുടെയും അന്തർദേശീയവും ആധുനികവുമായ എല്ലാ സാങ്കേതിക വിദ്യകളുടെയും രാജ്യത്തേക്ക് കൊണ്ട് വരുന്നതിനുള്ള പ്രവർത്തനങ്ങളുടെയും ഭാഗമാണെന്ന് ഇതുമായി ചെസ്റ്റ് ഡിസീസ് ഹോസ്പിറ്റലിലെ മുതിർന്ന കാർഡിയോളജി വിഭാഗം മേധാവി ഡോ. അബ്ദുല്ല അൽ എനെസി പറഞ്ഞു. ആശുപത്രിയിലെ വാൽവ് ടീം ഡോ. ​​ഖാലിദ് അൽ മാരിയുടെയും ഡോ. ​​അബ്ദുല്ല അൽ എനിസിയുടെയും മേൽനോട്ടത്തിലാണ് രണ്ട് രോഗികൾക്ക് ശസ്ത്രക്രിയ നടത്തിയത്. രാജ്യത്തെ രോഗികൾക്ക് മികച്ച മെഡിക്കൽ സേവനങ്ങൾ നൽകുന്നതിലും ഏറ്റവും പുതിയ അന്താരാഷ്ട്ര സാങ്കേതികവിദ്യയും ആധുനിക സംവിധാനങ്ങളും കൊണ്ട് വരുന്നതിലും ആരോഗ്യ മന്ത്രാലയം അതീവ താത്പര്യം പ്രകടിപ്പിക്കുന്നുണ്ടെന്നും അൽ എനെസി പറഞ്ഞു.

Related News