അടിസ്ഥാന സൗകര്യ വികസനം; വൻ കുതിച്ചുച്ചാട്ടം ലക്ഷ്യമിട്ട് കുവൈത്ത്

  • 08/08/2023


കുവൈത്ത് സിറ്റി: ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെ മേൽനോട്ടത്തിലുള്ള സംയോജിത വികസന പദ്ധതി രാജ്യത്തേക്ക് വൻ കുതിച്ചു ചാട്ടം ലക്ഷ്യമിട്ട് പ്രവർത്തനങ്ങൾ ശക്തമാക്കുന്നു. ഹിസ് ഹൈനസിന്റെ ചൈനാ സന്ദർശനം വലിയ വികസന പദ്ധതികൾ ആരംഭിക്കുന്നതിന്റെ സൂചനയാണെന്നാണ് റിപ്പോർട്ട്. അടിസ്ഥാന സൗകര്യങ്ങൾ, സമ്പദ്‌വ്യവസ്ഥ, ടൂറിസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലാണ് വികസനക്കുതിപ്പ് പ്രതീക്ഷിക്കുന്നത്.

സാബിയയിൽ 250 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമ്മിക്കുന്ന സിൽക്ക് സിറ്റിയും അടിസ്ഥാന സൗകര്യ വികസനങ്ങളുടെ ഭാ​ഗമാണ്. ഏകദേശം 86 ബില്യൺ ഡോളർ ചെലവിൽ ഇത് നിർമ്മിക്കാൻ 25 വർഷമെടുക്കുമെന്ന് വൃത്തങ്ങൾ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗിക്കപ്പെടാത്ത ദേശീയ സമ്പത്തിന്റെ ഉറവിടമാണെന്ന് ഹിസ് ഹൈനസ് ക്രൗൺ പ്രിൻസ് വിശ്വസിക്കുന്നു. അത് രാജ്യത്തിന്റെ പുരോഗതിക്കായി പരമാവധി ചൂഷണം ചെയ്യണമെന്നുള്ള ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.

Related News