കുവൈത്തിലെ ആശുപത്രികളിൽ 270-ഓളം ഉപേക്ഷിക്കപ്പെട്ട രോഗികൾ

  • 08/08/2023

 


കുവൈത്ത് സിറ്റി: രാജ്യത്തെ പൊതു ആശുപത്രികളിൽ ഉപേക്ഷിക്കപ്പെട്ട രോ​ഗികളുടെ വിഷയങ്ങൾ പ്രതിസന്ധിയാകുന്നു. മെഡിക്കൽ, നഴ്‌സിംഗ് വിഭാ​ഗങ്ങളുടെ ജോലി ഭാ​രം കൂട്ടുന്നതാണ് ഈ വിഷയം. കൂടാതെ, ആരോഗ്യ മന്ത്രാലയത്തിന് അനുവദിച്ച ബജറ്റിൽ ധാരാളം ചിലവ് വരികയും ചെയ്യും. ആകെ 270 രോ​ഗികളാണ് ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട അവസ്ഥയിൽ ആശുപത്രികളിലുള്ളത്. അവരുടെ ചെലവിനും ചികിത്സയ്ക്കുമായി വർഷത്തിൽ 1.8 മില്യണാണ് ചെലവാകുന്നത്. അതേസമയം, ആരോഗ്യ മന്ത്രാലയം പുതിയ വികസന പദ്ധതികളെ കുറിച്ച് പഠിക്കുകയും അവ അടുത്ത ഘട്ടത്തിൽ ആരംഭിക്കാൻ തയ്യാറെടുക്കുകയും ചെയ്യുന്നുണ്ട്. അവ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ നിയമനങ്ങളും ഉണ്ടാകും.

Related News