കുവൈത്തിലെ സ്വകാര്യ സ്‌കൂൾ സംവിധാനത്തിൽ പ്രവാസി വിദ്യാർത്ഥികൾക്ക് അതൃപ്തി

  • 08/08/2023


കുവൈത്ത് സിറ്റി: സ്കൂൾ സംവിധാനത്തിൽ പ്രവാസി വിദ്യാർത്ഥികൾക്ക് അതൃപ്തിയെന്ന് റിപ്പോർട്ട്. ഡ്രസ് കോഡുകൾ മുതൽ അവസരങ്ങളുടെ അഭാവം വരെ നിരവധി കാര്യങ്ങളിൽ പ്രവാസി വിദ്യാർത്ഥികൾക്ക് അവരുടെ സ്കൂളുകളോട് അതൃപ്തിയുണ്ട്. അധ്യാപകരുടെ നിലവാരം സംബന്ധിച്ച പരാതികളും ഉയരുന്നുണ്ട്. അധ്യാപനരംഗത്ത് യാതൊരു പരിചയവുമില്ലാതെ, നിരവധി അധ്യാപകർ പാർട്ട് ടൈമറായി സ്കൂളുകളിൽ ചേരുന്നതിനാൽ വിദ്യാർത്ഥികളെ ഈ വിഷയത്തിൽ തെറ്റ് പറയാനാവില്ലെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. 

ഈ അധ്യാപകർ വളരെ കുറച്ച് ശമ്പളം ചോദിക്കുന്നതിനാൽ ബിരുദം നേടിയ ശേഷം അവരെ റിക്രൂട്ട് ചെയ്യുന്നതിൽ സ്കൂളുകൾ കൂടുതൽ താത്പര്യം കാണിക്കുന്നുണ്ട്. നല്ല അധ്യാപകർ നിലവിലുണ്ട്. എന്നാൽ വിദ്യാർത്ഥികളുടെ അഭിപ്രായത്തിൽ അവർ എണ്ണത്തിൽ കുറവാണ്. നല്ല അധ്യാപകർ കുവൈത്തിൽ എത്താത്തതിന്റെ ഒരു കാരണം വിസ പ്രശ്‌നങ്ങളായിരിക്കാം. കൂടാതെ വിസ പ്രശ്നങ്ങൾ അധ്യാപകരുടെ മാനസികാരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അവർക്ക് അവരുടെ കുടുംബങ്ങളെ അവർ താമസിക്കുന്ന രാജ്യത്തേക്ക് കൊണ്ടുവരാൻ കഴിയില്ലെന്നുള്ളതാണ് ഇതിന്റെ കാരണമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

Related News