ആഗോള റിയൽ എസ്റ്റേറ്റ് നിക്ഷേപ റിട്ടേൺ സൂചിക; കുവൈത്ത് 75-ാം സ്ഥാനത്ത്

  • 08/08/2023


കുവൈത്ത് സിറ്റി: ആഗോള റിയൽ എസ്റ്റേറ്റ് നിക്ഷേപ റിട്ടേൺ സൂചികയിൽ കുവൈത്ത് റിയൽ എസ്റ്റേറ്റ് വിപണി ആഗോളതലത്തിൽ 75-ാം സ്ഥാനത്തെത്തി. നിക്ഷേപകർക്കും സംരംഭകർക്കും വേണ്ടിയുള്ള ഉപദേശക സേവനങ്ങളിൽ വിദ​ഗ്ധരായ നോമാഡ് ക്യാപ്പിറ്റലിസ്റ്റ് ആണ് പട്ടിക തയാറാക്കിയത്. കുവൈത്ത് സിറ്റി സെന്ററിലോ പ്രധാന നഗരപ്രാന്തങ്ങളിലോ ഉള്ള ഒരു ബെഡ്‌റൂം അപ്പാർട്ട്‌മെന്റിന്റെ വാടക 930 ഡോളറാണ്. അതേസമയം സിറ്റി സെന്ററിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങുന്നതിന് ചതുരശ്ര മീറ്ററിന് 7087 ഡോളറാണ് വില. 

ഇത് കുവൈത്തിന്റെ റിയൽ എസ്റ്റേറ്റ് വിപണിയെ ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും ചെലവേറിയതാക്കുന്നു. എമിറേറ്റ്സിൽ ഒരു ചതുരശ്ര മീറ്ററിന് 3924 ഡോളർ, ഖത്തർ 4730 ഡോളർ, സൗദി അറേബ്യ 1692 ഡോളർ, ഒമാൻ 2081 ഡോളർ എന്നിങ്ങനെയാണ് വില. എന്നാൽ, റിയൽ എസ്റ്റേറ്റ് നിക്ഷേപത്തിന്റെ വരുമാനത്തിന്റെ കാര്യത്തിൽ കുവൈത്ത് അതിന്റെ ഗൾഫ് എതിരാളികളേക്കാൾ പിന്നിലാണ്. നോമാഡ് സൂചികയിൽ ആഗോളതലത്തിൽ എമിറേറ്റ്‌സ് ഒന്നാം സ്ഥാനത്തെത്തി. സൗദി അറേബ്യ ഒമ്പതാം സ്ഥാനത്തും ഖത്തർ 11-ാം സ്ഥാനത്തുമാണ്. ഒമാനും 11-ാം സ്ഥാനത്താണ്.

Related News