വൈദ്യുതി മീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്ന സംഘം പിടിയിൽ

  • 08/08/2023


കുവൈത്ത് സിറ്റി: വൈദ്യുതി, ജല മന്ത്രാലയത്തിന്റെ സംവിധാനങ്ങളിലേക്ക് കടന്നുകയറി മീറ്റര്‍ റീഡിംഗുകളില്‍ ഉള്‍പ്പെടെ കൃത്രിമം കാണിച്ച സംഘം അറസ്റ്റിൽ. സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെന്‍റ് ആണ് ഈ തട്ടിപ്പ് കണ്ടെത്തിയത്. അന്വേഷണത്തില്‍ വിവിധ അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികൾ അടങ്ങുന്ന ഒരു ക്രിമിനൽ നെറ്റ്‌വർക്ക് പണം വാങ്ങി മീറ്റർ റീഡിംഗിൽ കൃത്രിമം കാണിക്കുന്നുവെന്നാണ് വ്യക്തമായത്. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതികളെയും പിടിച്ചെടുത്ത സാധനങ്ങളും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Related News