കടലിൽ പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിർദേശം

  • 08/08/2023


കുവൈത്ത് സിറ്റി: അൽ-ബിദാഅ മുതൽ ഫൈലാക്ക ദ്വീപ് വരെയുള്ള ഭാഗങ്ങളിൽ ജലത്തിന്‍റെ ഉപരിതലത്തിൽ (N 29'19'679 E 048'06'182) കേബിളുകള്‍ ഉള്ളതിനാൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിര്‍ദേശിച്ചു. വൈദ്യുതി-ജല മന്ത്രാലയം അറ്റകുറ്റപ്പണികൾ നടത്തുന്നതിനിടെയാണ് ഇത് സംഭവിച്ചത്. വൈദ്യുതി-ജല മന്ത്രാലയം ജോലികള്‍ പൂർത്തിയാക്കുന്നത് വരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് കോസ്റ്റ് ഗാർഡിന്റെ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.

Related News