കുവൈത്തിലെ സ്പോൺസർഷിപ്പ് സംവിധാനം അവസാനിപ്പിക്കണമെന്ന് ആവശ്യം ഉയരുന്നു

  • 09/08/2023


കുവൈത്ത് സിറ്റി: മനുഷ്യാവകാശങ്ങളും തൊഴിൽ സംരക്ഷണവും ഉറപ്പാക്കുന്നതിൽ കുവൈത്തിൻറെ താത്പര്യം വീണ്ടും ആവർത്തിച്ച് വ്യക്തമാക്കി നാഷണൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്‌സിന്റെ ഡയറക്ടർ ബോർഡ് അംഗവും എഗൈൻസ്റ്റ് ടോർച്ചർ, റേഷ്യൽ ഡിസ്ക്രിമിനേഷൻ ആൻഡ് കോംബാറ്റിംഗ് ഹ്യൂമൻ ട്രാഫിക്കിംഗ് കമ്മിറ്റി ചെയർമാനുമായ സക്കറിയ അൽ അൻസാരി. വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനായി സർക്കാർ ഏജൻസികളുമായി ചേർന്ന് ഹ്യൂമൻ റൈറ്റ്‌സ് ബ്യൂറോ നിരന്തര പരിശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ജനസംഖ്യാ ക്രമീകരണത്തെ തടസപ്പെടുത്തുന്നത് സ്പോൺസർഷിപ്പ് സംവിധാനമാണെന്നാണ് അൽ അൻസാരി അഭിപ്രായപ്പെട്ടത്. കുവൈത്തികൾ ഉൾപ്പെടാത്ത നിർമ്മാണ, കെട്ടിട തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കറസ്‌പോണ്ടന്റുകൾ, പൊതുസേവന തൊഴിലാളികൾ തുടങ്ങി മേഖലകളിൽ സർക്കാർ ഏജൻസികൾ മുഖേന തൊഴിലാളിളുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അവരെ ചൂഷണം ചെയ്യാൻ കഴിയുന്ന ഒരു സ്പോൺസർ ഇല്ലാത്ത നിലയിൽ സാഹചര്യങ്ങൾ മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News