കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരക്ക് കൂടി; യാത്രക്കാരുടെ എണ്ണത്തിൽ 16% വർധന

  • 09/08/2023

 


കുവൈത്ത് സിറ്റി: കഴിഞ്ഞ ജൂലൈയിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്ത മൊത്തം യാത്രക്കാരുടെ എണ്ണം 1,446,690 ആയി ഉയർന്നതായി കുവൈത്ത് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. കുവൈത്ത് ഇന്റർനാഷണൽ എയർപോർട്ടിൽ യാത്രക്കാരുടെ എണ്ണത്തിൽ 16 ശതമാനവും വിമാന ഗതാഗതത്തിൽ 23 ശതമാനവും വർധനയുണ്ടായി. അതേസമയം, കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജൂലൈ മാസത്തിൽ എയർ കാർഗോ ട്രാഫിക്കിൽ മൂന്ന് ശതമാനത്തിന്റെ വർധനയാണ് ഉണ്ടായത്.

അതേസമയം, ജൂലൈയിൽ രാജ്യത്തേക്ക് വന്നത് 640,458 യാത്രക്കാരും ഇവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെട്ടത് 806,232 യാത്രക്കാരുമാണെന്ന് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഇമാദ് അൽ ജലാവി പറഞ്ഞു. മൊത്തം യാത്രക്കാരുടെ എണ്ണം (ട്രാൻസിറ്റ്) 166,465 ൽ എത്തിയതായി അദ്ദേഹം അറിയിച്ചു. ഇത് കഴിഞ്ഞ വർഷം ജൂലൈയിൽ നിന്ന് 75 ശതമാനമാണ് വർധിച്ചത്. ജൂലൈ മാസത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും സർവീസ് നടത്തിയ വിമാന സർവീസുകളുടെ ആകെ എണ്ണം 12,468 ആണെന്നും അദ്ദേഹം വ്യക്തമാക്കി.

Related News