ജീവനക്കാരുടെ പേരുകൾ ഉപയോഗിച്ച് കുവൈറ്റ് വൈദ്യുതി മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് സംവിധാനത്തിൽ കടന്നുകയറാൻ ശ്രമം

  • 09/08/2023



കുവൈത്ത് സിറ്റി: ചില ജീവനക്കാരുടെ പേരുകൾ ഉപയോഗിച്ച് വൈദ്യുതി, ജല ഉപഭോഗം (ബില്ലുകൾ) കണക്കാക്കുന്നതിനുള്ള ഓട്ടോമേറ്റഡ് സംവിധാനത്തിലേക്ക് കടന്നുകയറാനുള്ള ശ്രമം നിരീക്ഷിച്ച് വൈദ്യുതി, ജല മന്ത്രാലയത്തിലെ കസ്റ്റമർ സർവീസ് വിഭാ​ഗം. കഴിഞ്ഞ ജൂണിലാണ് ഈ സിസ്റ്റം ഉപയോഗിക്കുന്ന ചില ജീവനക്കാരുടെ പേരുകൾ ഉപയോഗിച്ചുള്ള ഇത്തരമൊരു ശ്രമം നടന്നത്. സൈറ്റ് ട്രാക്ക് ചെയ്യുകയും നിരീക്ഷണ ക്യാമറകൾ പരിശോധിക്കുകയും ചെയ്ത ശേഷം കസ്റ്റമർ സർവീസ് വിഭാ​ഗം ഈ വിഷയം നിയമകാര്യ വകുപ്പിനെ അറിയിക്കുകയും ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സൈബർ കുറ്റകൃത്യങ്ങളെ തടയുന്നതിനുള്ള  ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ സഹകരണത്തോടെ ഈ വിഷയത്തിലെ കുറ്റവാളികളെ ചൊവ്വാഴ്ച പിടികൂടിയെന്നും അധികൃതർ അറിയിച്ചു.

Related News