കുവൈത്തിലെ വിവാഹ മോചനങ്ങളുടെ കണക്കുകൾ; ഞെട്ടൽ

  • 09/08/2023


കുവൈത്ത് സിറ്റി: ആറ് മാസത്തിനിടെ കുവൈത്തിൽ 6759 വിവാഹങ്ങൾ നടന്നതായി കണക്കുകൾ. ഈ വർഷം ജനുവരി ഒന്ന് മുതൽ ജൂൺ 30 വരെയുള്ള അർധ വാർഷിക കണക്കാണ് നീതികാര്യ മന്ത്രാലയം പുറത്ത് വിട്ടത്. ഈ കാലയളവിൽ നടന്ന ആകെ വിവാഹങ്ങളിൽ 25 ശതമാനത്തിലും കുവൈത്തി പൗരന്മാർ വിവാഹിതരായത് വിദേശികളായ സ്ത്രീകളുമായാണ്. 4200 കുവൈത്തികളാണ് കുവൈത്തികളായ സ്ത്രീകളെ വിവാഹം കഴിച്ചത്. 1041 കുവൈത്തികൾ മറ്റ് രാജ്യങ്ങളിലെ പൗരകളായ സ്ത്രീകളെ വിവാഹം ചെയ്തു. 

ഓരോ 40 മിനിറ്റിലും കുവൈത്തിൽ ഒരു വിവാഹം നടന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ, കുവൈത്തികൾ തമ്മിൽ മണിക്കൂറിൽ ഒരു വിവാഹമോചനം എന്ന നിലയിൽ സംഭവിക്കുന്നു എന്ന ആശങ്കയുടെ കണക്കുകളും പുറത്ത് വന്നിട്ടുണ്ട്. 497 കുവൈത്തി പൗരന്മാർ കുവൈത്തികളല്ലാത്ത ഭാര്യമാരുമായി പിരിഞ്ഞു. പങ്കാളികളിൽ ഇരുവരും കുവൈത്തികളായ 245 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഒരു ദിവസം 22 കേസുകൾ എന്ന നിലയിൽ ആകെ വിവാഹ മോചന കേസുകളുടെ എണ്ണം 3913ലേക്ക് എത്തിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

Related News