കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ ശക്തമായ സുരക്ഷാ പരിശോധന തുടരുന്നു; 139 പേരെ അറസ്റ്റ് ചെയ്തു.

  • 09/08/2023



കുവൈറ്റ് സിറ്റി : ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസ് അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷന്റെ തുടർച്ചയായ സുരക്ഷാ സാന്നിധ്യവും വിവിധ പ്രദേശങ്ങളിലെ പരിശോധനകൾ  ശക്തമാക്കിയതിന്റെ ഫലമായി ഖുറൈൻ ഏരിയയിലെ 3 വ്യാജ ഗാർഹിക തൊഴിലാളി  ഓഫീസുകൾ പിടിച്ചെടുക്കുകയും, നിയമവിരുദ്ധമായി ജോലി ചെയ്ത  10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഫർവാനിയ ഗവർണറേറ്റിൽ വിവിധ രാജ്യക്കാരായ  താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 75 പേരെയും അറസ്റ്റ് ചെയ്തു. മുബാറക് അൽ കബീറിൽ  ലൈസൻസില്ലാതെ കടകളിൽ ജോലി ചെയ്യുന്ന 17 നിയമ ലംഘകരെ അറസ്റ്റ് ചെയ്യാനും 37താമസ, തൊഴിൽ നിയമം ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യാനും കാരണമായി. നിയമ ലംഘകരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News