സർക്കാർ സ്വത്ത് കയ്യേറി; സാൽമിയയിൽ 13 നിയമലംഘനങ്ങൾ കണ്ടെത്തി

  • 09/08/2023

കുവൈത്ത് സിറ്റി: മുനിസിപ്പാലിറ്റിയുടെ വ്യവസ്ഥകളും നിയന്ത്രണങ്ങളും കടയുടമകൾ എത്രത്തോളം പാലിക്കുന്നുണ്ടെന്ന് അറിയുന്നതിന് കൺട്രോൾ ടീമുകളുടെ നേതൃത്വത്തിൽ ഫീൽഡ് ടൂറുകൾ ശക്തമാക്കുന്നത് തുടരുമെന്ന് കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കി. ഹവല്ലി മുനിസിപ്പാലിറ്റി ബ്രാഞ്ചിന്റെ എമർജൻസി ടീം വാണിജ്യ, നിക്ഷേപം, വ്യാവസായിക മേഖലകളിൽ പരിശോധന പര്യടം നടത്തിയിരുന്നു. സാൽമിയ മേഖലയിലെ സർക്കാർ സ്വത്ത് കയ്യേറിയതുമായി ബന്ധപ്പെട്ട് 13 നിയമലംഘനങ്ങൾ കണ്ടെത്തിയതായി ഹവല്ലി മുനിസിപ്പാലിറ്റിയുടെ ഡയറക്ടർ എഞ്ചിനീയർ അഹമ്മദ് അൽ ഹസീം  അറിയിച്ചു. പരസ്യ ലൈസൻസും പൊതു ശുചിത്വവും അടക്കമുള്ള വ്യവസ്ഥകൾ കൃത്യമായി പാലിക്കണമെന്ന് അല്ലെങ്കിൽ അടച്ചുപൂട്ടൽ അടക്കമള്ള കർശനമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വിശദീകരിച്ചു.

Related News