ഡോക്ടർമാരുടെ കുവൈത്തിവത്കരണം മന്ദ​ഗതിയിൽ; കണക്കുകൾ ഇങ്ങനെ

  • 09/08/2023



കുവൈത്ത് സിറ്റി: കുവൈത്തിവത്കരണ നയത്തിലെ റീപ്ലേസ്മെന്റിന്റെ ഭാ​ഗമായുള്ള മെഡിക്കൽ ജോലികളുടെ പ്രാദേശികവൽക്കരണത്തിന് വർഷങ്ങൾ എടുക്കുന്നുവെന്ന് വിലയിരുക്കൽ. സിവിൽ സർവീസ് ബ്യൂറോ റെസലൂഷൻ നമ്പർ 11/2017 അടിസ്ഥാനമാക്കിയാണ് കുവൈത്തിവത്കരണം നടപ്പാക്കി വരുന്നത്. വിദേശത്ത് നിന്നുള്ള ഡോക്ടർമാരുടെ റിക്രൂട്ട്‌മെന്റ് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാ​ഗമായി  ആരോഗ്യ മന്ത്രാലയം നിരവധി നടപടികൾ അംഗീകരിച്ചിട്ടുണ്ട്.

കുവൈത്ത് ബോർഡിന്റെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്ന് നിയമനം നൽകിയ ഡോക്ടർമാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് 50 ശതമാനത്തിലധികം വർധിച്ചു. ഇതടക്കം നിരവധി നടപടികൾ സ്വീകരിച്ചിട്ടും ഡോക്ടർമാരുടെ എണ്ണത്തിലെ വ്യത്യാസം പരിഹരിക്കപ്പെട്ടിട്ടില്ല.  മറിച്ച് 6,000 കുവൈത്ത് ഇതര ഡോക്ടർമാർ രാജ്യത്തെ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്. അതേസമയം, കുവൈത്തികളുടെ എണ്ണം 4000 ആണ്. സ്വകാര്യ മേഖലയിൽ ഈ അന്തരം വീണ്ടും കൂടും. 500ഓളം കുവൈത്തി ഡോക്ടർമാർ മാത്രമാണ് സ്വകാര്യ മേഖലയിൽ ഉള്ളത്. എന്നാൽ, 3,500ഓളം കുവൈത്തികളല്ലാത്ത ഡോക്ടർമാർ ഈ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.

Related News