ബാർബി സിനിമ കുവൈത്തിൽ പ്രദർശിപ്പിക്കില്ല

  • 10/08/2023


കുവൈത്ത് സിറ്റി: ദിവസങ്ങൾ നീണ്ട വിവാദങ്ങൾക്ക് ശേഷം ബാർബി സിനിമ രാജ്യത്ത് പ്രദർശിപ്പിക്കേണ്ടെന്ന് കുവൈത്ത് തീരുമാനിച്ചു. ഈ മാസം 31ന് തിയേറ്ററുകളിൽ പ്രദർശനത്തിന് നിശ്ചയിച്ചിരുന്ന ചിത്രം കുവൈത്ത് ഔദ്യോഗികമായി നിരോധിച്ചിട്ടുണ്ട്. സമൂഹത്തിന്റെ നിലവിലുള്ള മൂല്യങ്ങളെ വളച്ചൊടിക്കുകയും തെറ്റായ സന്ദേശങ്ങളും ആശയങ്ങളുമാണ് ബാർബി എന്ന സിനിമ മുന്നോട്ട് വയ്ക്കുന്നതെന്ന് പ്രസ്, പബ്ലിഷിംഗ്, പബ്ലിക്കേഷൻസ് മേഖലയുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയും ഫിലിം സെൻസർഷിപ്പ് കമ്മിറ്റി ചെയർമാനുമായ ലാഫി അൽ സുബൈ പറഞ്ഞു. കുവൈത്ത് സമൂഹത്തിന്റെ ആചാരങ്ങൾക്കും കാഴ്ചപ്പാടിനും വിരുദ്ധമായ ഏതൊരു സിനിമയയോടും ഇത്തരത്തിലും നിലപാടാണ് സ്വീകരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News