കുവൈത്തിലെ താപനില ക്രമേണ കുറഞ്ഞു വരുന്നു; ഹ്യൂമിഡിറ്റി കൂടുന്നു

  • 10/08/2023

 


കുവൈത്ത് സിറ്റി: ഉയർന്ന താപനിലയുടെ സാഹചര്യത്തിൽ വാരാന്ത്യത്തിൽ രാജ്യത്ത് ആർദ്രത കൂടുമെന്ന് കാലാവസ്ഥാ വകുപ്പിലെ സ്റ്റേഷൻ നിരീക്ഷകൻ ദേരാർ അൽ അലി അറിയിച്ചു. വ്യാഴാഴ്ച ഉയർന്ന ആർദ്രതയുള്ള ദിവസമായിരിക്കും. തീരപ്രദേശങ്ങളിൽ 90 ശതമാനം വരെ എത്തുന്നു. കൂടാതെ ഇത് ദിവസങ്ങളോളം തുടരും. അതേസമയം ചൂട് ക്രമേണ കുറഞ്ഞ് വരും. തെക്കുകിഴക്കൻ കാറ്റ് വീശുന്നതിനാൽ താപനില 45 മുതൽ 48 ഡിഗ്രി സെൽഷ്യസ് വരെ എത്താമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായവരും 13 വയസിൽ താഴെയുള്ള കുട്ടികളും ഈ ദിവസങ്ങളിൽ പുറത്ത് പോകാതിരിക്കുന്നതാണ് നല്ലത്. ആർദ്രതയും ഉയർന്ന താപനിലയും കാരണം ചിലർക്ക് ശ്വാസംമുട്ടൽ ഉണ്ടായേക്കാം. എല്ലാവരും വലിയ അളവിൽ വെള്ളം കുടിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഉയർന്ന ആർ​ദ്രത കാരണം ഈ മാസം ചില പ്രദേശങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.

Related News