പുതിയ അധ്യയന വർഷം; സ്കൂളുകളുടെ ശുചീകരണം 15ന് തുടങ്ങും

  • 10/08/2023


കുവൈത്ത് സിറ്റി: 2023-24 പുതിയ അധ്യയന വർഷത്തിനായുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റികൾ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ശൂചീകരണം അടക്കമുള്ള സ്കൂളുകളിലെ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണ്. സ്കൂളുകളിലേക്ക് കുട്ടികളെ എത്തിക്കുന്നതിനുള്ള വാഹന കരാറുകളുടെ കാര്യത്തിലും അതിവേ​ഗ നടപടിയുണ്ടാകും. കമ്പനികളുടെ ക്ലീനിം​ഗ് കരാറുകളിൽ വിദ്യാഭ്യാസ മന്ത്രാലയം വളരെ മുമ്പേ ഒപ്പിട്ടിരുന്നു. 

ഗാർഡ് കരാറുകൾ തയ്യാറാക്കുന്നതിനും അവ നടപ്പിലാക്കാൻ തുടങ്ങുന്നതിനും പുറമേ 2024 ഏപ്രിൽ അവസാനം വരെ കറസ്‌പോണ്ടൻസ് കരാറുകൾ നീട്ടി. പുതിയ കരാറുകൾ സൃഷ്ടിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. ഈ മാസം 15 മുതൽ സ്‌കൂളുകളിൽ തൊഴിലാളികളെ നിയോ​ഗിച്ച് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കാൻ സ്വകാര്യ കമ്പനികൾക്ക് മന്ത്രാലയം നിർദേശം നൽകി. കമ്പനികളുമായുള്ള കരാർ പ്രകാരം ഓരോ സ്‌കൂളിനും എട്ട് ശുചീകരണത്തൊഴിലാളികളെ വീതമാണ് കമ്പനികൾ നൽകേണ്ടത്.

Related News