അഹമ്മദിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 185 കാറുകള്‍ നീക്കം ചെയ്തു

  • 10/08/2023



കുവൈത്ത് സിറ്റി: അഹമ്മദി ഗവർണറേറ്റ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി വിഭാഗം ഗവർണറേറ്റിന്റെ പ്രദേശങ്ങളിൽ ഫീൽഡ് ടൂറുകൾ നടത്തിയതായി പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള 185 കാറുകളാണ് നീക്കം ചെയ്തത്. ഗവർണറേറ്റിലെ എല്ലാ മേഖലകളിലും ശുചിത്വ നിലവാരം ഉയർത്താനാണ് പരിശോധനകള്‍ ലക്ഷ്യമിടുന്നതെന്ന് അൽ അഹമ്മദി ഗവർണറേറ്റിലെ പബ്ലിക് ക്ലീൻലിനസ് ആൻഡ് റോഡ് ഒക്യുപൻസി വിഭാഗം ഡയറക്ടർ നവാഫ് അൽ മുതൈരി സ്ഥിരീകരിച്ചു. കര്‍ശന പരിശോധനകള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News