ജിഎച്ച്ബിയുടെ ഉപയോഗം കൂടുന്നു, മരുന്ന് കേസുകളില്‍ വൻ വര്‍ധന; നടപടികള്‍ കടുപ്പിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 11/08/2023


കുവൈത്ത് സിറ്റി: രാജ്യത്ത് നിന്ന് മയക്കുമരുന്ന് എന്ന് വിപത്തിനെ തുടച്ച് നീക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടര്‍ന്ന് ആഭ്യന്തര മന്ത്രാലയം. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട ഡസൻ കണക്കിന് പേരെയാണ് ഊര്‍ജിത പരിശോധനകളില്‍ പിടികൂടുന്നത്. മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളുടെ എണ്ണം കഴിഞ്ഞ വർഷം മൂവായിരം കേസുകളായി വര്‍ധിച്ചു. പബ്ലിക്ക് പ്രോസിക്യഷനിലേക്ക് റഫര്‍ ചെയ്യപ്പെട്ട കേസുകളില്‍ 2021ല്‍ 423 എണ്ണത്തിന്‍റെ വര്‍ധനയാണ് ഉണ്ടായത്.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയുടെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് പബ്ലിക് പ്രോസിക്യൂഷൻ ഓഫീസിലേക്ക് റഫർ ചെയ്യപ്പെട്ട ആകെ കേസുകളുടെ എണ്ണം 2017 മുതൽ 2022 വരെയുള്ള കാലയളവിൽ 14,000ത്തില്‍ അധികമാണ്. ജിഎച്ച്ബി എന്ന അതിമാരക മയക്കുമരുന്നിന്‍റെ ഉപയോഗം കൂടുന്നതിനെ കുറിച്ചും അധികൃതര്‍ മുന്നറിയിപ്പ് നൽകി. നിരവധി പേരെ ഈ മാരക മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Related News