കുവൈത്തിൽ ഹ്യൂമിഡിറ്റി കൂടി, മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്

  • 11/08/2023


കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ രാജ്യത്ത് നേരിയ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം മുന്നറിയിപ്പ് നൽകി. ഉയർന്ന ചൂടും ആര്‍ദ്രതയും തുടരുന്നതിനിടെയാണ് മഴയ്ക്കുള്ള സാധ്യത. രാജ്യത്തെ താപനില പകല്‍ സമയം 44 മുതൽ 46 ഡിഗ്രി സെല്‍ഷ്യസ് വരെ ആയിരിക്കും. രാത്രിയിൽ 32-34 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനില കുറയും. വെള്ളിയാഴ്ച പകൽ സമയത്ത് പരമാവധി താപനില 46 മുതൽ 48 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും. രാത്രിയിൽ 32 മുതൽ 34 ഡിഗ്രിയും സെല്‍ഷ്യസ് വരെ ആയിരിക്കും. വെള്ളിയാഴ്ച തന്നെ നേരിയ മഴയ്ക്കുള്ള സാധ്യതയുമുണ്ട്. ശനിയാഴ്ച പകല്‍ സമയത്ത് താപനില 46-48 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരും. രാത്രിയിൽ 32-35 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴും. കഴിഞ്ഞ മാസം കുവൈത്തിൽ ചൂട് 50 ഡിഗ്രി കടന്നിരുന്നു.

Related News