കുവൈറ്റ് പ്രവാസികൾക്കുള്ള ആരോഗ്യ സേവനങ്ങളുടെ ഫീസ് വര്‍ധിച്ചേക്കും

  • 11/08/2023


കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള നിലവിലുള്ള ആരോഗ്യ സേവനങ്ങളുടെ ഫീസ് അവലോകനം ചെയ്യുന്നത് ഫീസ് വർധനയ്ക്ക് കാരണമായേക്കാമെന്ന് വിലയിരുത്തൽ ദാമൻ ആശുപത്രികളുടെ പ്രവർത്തനം ആരംഭിക്കുന്നതിനും സന്ദർശകർക്കായി ആരോഗ്യ ഇൻഷുറൻസ് നിയമം നടപ്പിലാക്കുന്നതുമായും ബന്ധപ്പെട്ടാണ് ഈ അവലോകനം നടത്തുന്നത്. സർക്കാർ മേഖലയിലെ തുടർച്ചയായ സേവനങ്ങൾക്കുള്ള ഇൻഷുറൻസ് ചെലവുകളുടെ പുനർമൂല്യനിർണയം നടത്തുന്നുണ്ട്. 

അതേസമയം, ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി (ദാമൻ) ആരോഗ്യ സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ആശുപത്രികളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സജ്ജമായിട്ടുണ്ട്. അതേസമയം, രാജ്യത്ത് മരുന്ന് ക്ഷാമം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ നടപ്പാക്കുന്നത് ആരോഗ്യകാര്യ സമിതി മാറ്റിവച്ചു. ദേശീയ അസംബ്ലിയുടെ തുടർന്നുള്ള ശുപാർശകൾക്കായി ശേഖരിച്ച വിവരങ്ങൾ അവലോകനം ചെയ്യാൻ ലക്ഷ്യമിട്ടാണ് തീരുമാനം.

Related News