കുവൈത്തിന്റെ ഇന്‍റര്‍നെറ്റ് സ്പീഡ് 400 എംബിപിഎസിലേക്ക്

  • 11/08/2023

 


കുവൈത്ത് സിറ്റി: വൈബർ ഇന്റർനെറ്റിന്‍റെ നിരക്ക് കുറയ്ക്കാൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സ്ട്രാ) ഡയറക്ടർ ബോർഡ് തീരുമാനിച്ചു. ചില വാർഷിക സബ്‌സ്‌ക്രിപ്‌ഷനുകളുടെ ഫീസുമായി ബന്ധപ്പെട്ട് ഏകദേശം 60 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടാവുക. കമ്പനികൾ നൽകുന്ന വയർഡ്, വയർലെസ് ഇൻറർനെറ്റിന്‍റെ വേഗത നിലവിലെ പരമാവധി നിരക്കായ 100 എംബിപിഎസില്‍ നിന്ന് 400 എംബിപിഎസ് ആക്കി ഉയര്‍ത്താനും സ്ട്രാ ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വ്യക്തിഗത, കോർപ്പറേറ്റ് ഉപഭോക്താക്കളുടെ ആവശ്യങ്ങളുടെ നിറവേറ്റാനും സാങ്കേതിക മേഖലയില്‍ വന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് കുതിക്കാനും ലക്ഷ്യമിട്ടാണ് ഇത്തരമൊരു തീരുമാനം.

Related News