ചരിത്രം കുറിച്ച് ഐസിസി ലോകകപ്പ് ട്രോഫി കുവൈത്തിൽ

  • 11/08/2023

 


കുവൈറ്റ് സിറ്റി : കുവൈറ്റിലേക്കുള്ള ആദ്യ ട്രോഫി പര്യടനത്തിൽ ഐസിസി ലോകകപ്പ് ട്രോഫി കുവൈറ്റിൽ അനാച്ഛാദനം ചെയ്തു. റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പ്രൗഢ ഗംഭീര ചടങ്ങിൽ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക, കുവൈറ്റ് ക്രിക്കറ്റ് പ്രസിഡന്റ് ശ്രീ ഹൈദർ അബ്ബാസ് ഫർമാൻ , ഐസിസി ഡെപ്യൂട്ടി ചെയർമാനും ഐസിസിയിലെ അസോസിയേറ്റ് അംഗങ്ങളുടെ ചെയർമാനുമായ ശ്രീ. ഇമ്രാൻ ഖവാജയും മറ്റ് നിരവധി പ്രമുഖരും ചേർന്ന് ട്രോഫി അനാവരണം ചെയ്തു. ഒക്ടോബർ 5 മുതൽ നവംബർ 19 വരെയാണ് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്.

കുവൈറ്റ് ക്രിക്കറ്റിലെ ഉദ്യോഗസ്ഥർ, ഐസിസി, സ്‌പോർട്‌സ് പബ്ലിക് അതോറിറ്റി, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുടെ അംബാസഡർമാർ, മലേഷ്യൻ എംബസിയിലെ നയതന്ത്രജ്ഞർ, പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കുവൈറ്റിലെ ക്രിക്കറ്റ് പ്രേമികളുടെ സ്വപ്ന സാക്ഷാത്കാരമാണിതെന്ന് കുവൈത്ത് ക്രിക്കറ്റ് പ്രസിഡന്റ് ഹൈദർ ഫർമാൻ സദസ്സിനെ സ്വാഗതം ചെയ്തുകൊണ്ട് പറഞ്ഞു. “ഒരു ദിവസം ഞങ്ങൾ കുവൈറ്റിൽ ലോകകപ്പിന് ആതിഥേയത്വം വഹിക്കും,” എന്നും അദ്ദേഹം പറഞ്ഞു.

ട്രോഫി ഇന്ന് , വെള്ളിയാഴ്ച വൈകീട്ട് സുലൈബിയ ക്രിക്കറ്റ് ഗ്രൗണ്ടിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് വെക്കും. ലോകകപ്പ് മാനിയ ഇതിനകം തന്നെ രാജ്യത്ത് പ്രശസ്തിയാര്ജിച്ചുകൊണ്ടിരിക്കുകയാണ്, ഈ ഇവന്റിനെ അത്യധികം ആവേശത്തോടെയാണ് ജനങ്ങൾ കാത്തിരിക്കുന്നത്കു. കുവൈറ്റ്, ബഹ്‌റൈൻ, മലേഷ്യ, യുഎസ്എ, നൈജീരിയ, ഉഗാണ്ട, ഫ്രാൻസ്, ഇറ്റലി, യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് അമേരിക്ക, ആതിഥേയ രാജ്യമായ ഇന്ത്യ എന്നിവയുൾപ്പെടെ ലോകത്തെ 18 രാജ്യങ്ങളിലേക്ക് ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ട്രോഫി പര്യടനം നടത്തും.

Related News