ഓണ്‍ലൈൻ തട്ടിപ്പുകാരുടെ പുതിയ രീതി; മുന്നറിയിപ്പുമായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം

  • 11/08/2023


കുവൈത്ത് സിറ്റി: ഓണ്‍ലൈൻ തട്ടിപ്പുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ വീണ്ടും മുന്നറിയിപ്പുമായി അധികൃതര്‍. ബാങ്ക് അക്കൗണ്ടുകളിലേക്ക് നുഴഞ്ഞുകയറാൻ കഴിയുന്ന പുതിയ രീതികൾ ആവിഷ്കരിക്കുകയാണ് തട്ടിപ്പുകാര്‍. സംശയകരമായ ബാങ്ക് ഇടപാടുകള്‍ നടന്നതായി ആള്‍മാറാട്ടം നടത്തി ഉപഭോക്താകളെ ഫോണ്‍ വിളിക്കുന്ന പുതിയ തട്ടിപ്പ് രീതിയാണ് അടുത്ത കാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഫോണ്‍ വിളിച്ച് ശേഷം അക്കൗണ്ടില്‍ നടന്ന ഇടപാടിനെ കുറിച്ച് ഉപഭോക്താക്കളോട് സംസാരിക്കുകയും അവരാണോ അത് ചെയ്തതെന്ന് ചോദിക്കുകയും ചെയ്യും. അത്തരമൊരു ഇടപാട് ഉപഭോക്താവ് നടത്തിയിട്ടില്ലെന്ന് പറഞ്ഞാല്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും ഉടൻ സിവിൽ നമ്പര്‍ നല്‍കണമെന്നും ആവശ്യപ്പെടും. ഈ തട്ടിപ്പില്‍ ആരും വീഴരുതെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. അജ്ഞാത നമ്പറുകളില്‍ നിന്നുള്ള കോളുകള്‍ വരുമ്പോള്‍ ജാഗ്രത പാലിക്കണം. എടിഎം കാർഡുമായോ വ്യക്തിഗത ഐഡന്റിറ്റിയുമായി ബന്ധപ്പെട്ട ഡാറ്റയോ ആവശ്യപ്പെട്ടാല്‍ ഉടൻ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Related News