അഞ്ച് ടണ്‍ സബ്സിഡി ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ച പ്രവാസി കുവൈത്തിൽ അറസ്റ്റിൽ

  • 11/08/2023



കുവൈത്ത് സിറ്റി: സബ്സിഡിയുള്ള ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ച ഏഷ്യക്കാരനായ പ്രവാസിയെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ്  അറിയിച്ചു. അഞ്ച് ടണ്ണോളം സബ്സിഡിയുള്ള ഭക്ഷണ സാധനങ്ങൾ മോഷ്ടിച്ച് രാജ്യത്ത് പുറത്തേക്ക് കടത്താനാണ് പ്രവാസി ശ്രമിച്ചത്. എല്ലാത്തരം കുറ്റകൃത്യങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിച്ച് കൊണ്ട് നിയമലംഘകരെ പിടികൂടുന്നതില്‍ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തുന്ന ക്രിമിനൽ സുരക്ഷാ വിഭാഗത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ആഭ്യന്തര മന്ത്രാലയം പ്രശംസിച്ചു.

Related News