ബാച്ചിലർമാരുടെ താമസം; 167 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചു

  • 11/08/2023


കുവൈത്ത് സിറ്റി: അനധികൃതമായി ബാച്ചിലർമാർ താമസിക്കുന്നതായി കണ്ടെത്തിയ 167 പ്രോപ്പർട്ടികളിലെ വൈദ്യുതി വിച്ഛേദിച്ചുവെന്ന് അധികൃതർ അറിയിച്ചു. ബാച്ചിലർമാരുടെ താമസ പ്രശ്നം കൈകാര്യം ചെയ്യുന്നതിനുള്ള കമ്മിറ്റി വിവിധ മേഖലകളിൽ നടത്തിയ പരിശോധനയിൽ 327 പ്രോപ്പർട്ടികളിലാണ് ആകെ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മുനിസിപ്പാലിറ്റി, ആഭ്യന്തര, വൈദ്യുതി, പ്രവൃത്തി, ജല മന്ത്രാലയങ്ങൾ, പരിസ്ഥിതി പബ്ലിക് അതോറിറ്റി, മാൻപവർ അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് സംയുക്ത പരിശോധന നടന്നത്. എല്ലാ ഗവർണറേറ്റുകളിലെയും സ്വകാര്യ, മോഡൽ ഹൗസിം​ഗ് പ്രദേശങ്ങളിൽ നിന്ന് ബാച്ചിലർമാരുടെ താമസം പൂർണമായി അവസാനിപ്പിക്കുന്നതിന് വർക്ക് പ്ലാൻ തയാറാക്കിയിട്ടുണ്ട്. ആറ് മാസം കൊണ്ട് ഇത് നടപ്പാക്കാനാണ് ഊർ​ജിത പ്രവർത്തനങ്ങൾ നടക്കുന്നത്.

Related News