തീവ്രവാദത്തിനും കുറ്റകൃത്യത്തിനുമെതിരായ കുവൈത്തിന്റെ പ്രതിരോധം ശക്തിപ്പെടുത്തി ഇന്റ‍ർപോൾ

  • 12/08/2023



കുവൈത്ത് സിറ്റി: തീവ്രവാദം, സംഘടിത കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് എന്നിവയുടെ അപകടങ്ങളിൽ നിന്ന് കുവൈത്തിനെ സംരക്ഷിക്കാൻ അന്താരാഷ്ട്ര തലത്തിലുള്ള പ്രവർത്തനങ്ങളുമായി ആഭ്യന്തര മന്ത്രാലയം. കുവൈത്തിലെ അതി‍ർത്തി ഡാറ്റബേസ് കൂടുതൽ ശക്തമാക്കും. 
കൂടാതെ സുരക്ഷാ കരാറുകൾക്ക് അനുസൃതമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും ശിക്ഷിക്കപ്പെട്ടവരെയും പിന്തുടരാനും പ്രാദേശികവും അന്തർദേശീയവുമായ ഏകോപനവും നടത്തും. 

രാജ്യത്തെ എല്ലാ തുറമുഖങ്ങളും ശക്തമായ സംരക്ഷണ ഭിത്തിയാണെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി. തീവ്രവാദ ഘടകങ്ങൾക്കോ ​​അന്താരാഷ്ട്രതലത്തിൽ വാണ്ടഡ് ലിസ്റ്റിലുള്ളവർക്കോ അത് തകർത്ത് കയറാനാവില്ല. കഴിഞ്ഞ മൂന്ന് വർഷമായി ക്രിമിനൽ ഇൻവെസ്റ്റിഗേഷന്റെ ജനറൽ ഡിപ്പാർട്ട്‌മെന്റിനുള്ളിലെ ഇന്റർപോൾ ഡിപ്പാർട്ട്‌മെന്റ് അന്താരാഷ്ട്ര തലത്തിൽ ആവശ്യമുള്ള വ്യക്തികളുടെ ഡാറ്റാബേസുകൾ ബന്ധിപ്പിക്കുന്നതിനുള്ള ഒരു പ്രോജക്റ്റിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Related News