സാംക്രമികരോഗങ്ങളെ നിരീക്ഷിക്കുന്നതിനായി 154 ഡോക്ടർമാർക്ക് വിദ​ഗ്ധ പരിശീലനം നൽകുന്നു

  • 12/08/2023


കുവൈത്ത് സിറ്റി: പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി 154 ഡോക്ടർമാർക്ക് എപ്പിഡെമിയോളജിക്കൽ നിരീക്ഷണത്തെക്കുറിച്ച് കൂടുതൽ വിദ​ഗ്ധ പരിശീലനം നൽകുന്നു. മൂക്കിലൂടെയും വായിലൂടെയും സ്രവം എടുത്ത് കൊണ്ട് നിരീക്ഷണം നടത്തുന്നത് പരിശീലിപ്പിക്കുന്നതിനുള്ള ഒരു ശിൽപശാല സംഘടിപ്പിക്കും. സെപ്റ്റംബർ 17 മുതൽ 21 വരെ ദിവസങ്ങളിലാണ് ശിൽപ്പശാല നടക്കുന്നത്. പബ്ലിക് ഹെൽത്ത് സർവീസ് ഡിപ്പാർട്ട്‌മെന്റ് മേധാവികൾ, പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ നഴ്‌സിംഗ് സ്റ്റാഫ് എന്നിവർക്കും ആരോഗ്യ മേഖലയിലെ പ്രതിരോധ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന ഡോക്ടർമാർക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും പരിസ്ഥിതി ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ പരിശീലനം നൽകും. എപ്പിഡെമിയോളജിക്കൽ നിരീക്ഷണ സംവിധാനം വികസിപ്പിക്കുന്നതിനും രാജ്യത്ത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആഗോളതലത്തിൽ ഉപയോഗിക്കുന്ന മികച്ച പ്രതിരോധ മാർഗ്ഗങ്ങൾ പ്രയോഗിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് ആരോ​ഗ്യ മന്ത്രാലയം നടത്തുന്നതെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News