ഊർജ്ജ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അന്താരാഷ്ട്ര കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തി ഡോ. അദ്‌നാൻ ഷിഹാബ്

  • 12/08/2023


കുവൈത്ത് സിറ്റി: ഇന്റർനാഷണൽ അസോസിയേഷൻ ഫോർ എനർജി ഇക്കണോമിക്‌സ് കോൺഫറൻസിൽ മുഖ്യപ്രഭാഷണം നടത്തി ഒപെക്കിന്റെ ആക്ടിംഗ് സെക്രട്ടറി ജനറലും അന്താരാഷ്ട്ര ആണവോർജ ഏജൻസിയിലെ മുൻ കുവൈത്തി വിദഗ്ധനുമായ ഡോ. അദ്‌നാൻ ഷിഹാബ് എൽ ദിൻ. ഈ വർഷം രണ്ടാം തവണയാണ് അൽ ദിനിനെ തേടി ഈ അം​ഗീകാരം എത്തുന്നത്. കഴിഞ്ഞ സപ്രിം​ഗ് സീസണിൽ റിയാദിൽ നടന്ന സൊസൈറ്റിയുടെ നാൽപ്പത്തിനാലാമത് വാർഷിക സമ്മേളനത്തിലായിരുന്ന ആദ്യ അവസരം. 

അടുത്തിടെ യൂറോപ്പിൽ നടന്ന സൊസൈറ്റിയുടെ പതിനെട്ടാമത് വാർഷിക യൂറോപ്യൻ കോൺഫറൻസിലും അദ്ദേഹത്തിന് മുഖ്യപ്രഭാഷണത്തിന് അവസരം ഒരുങ്ങി. ഊർജ്ജ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും അന്താരാഷ്ട്ര താൽപ്പര്യങ്ങളിൽ അത് ഉയർത്തുന്ന വ്യത്യാസത്തെക്കുറിച്ചുമാണ് അദ്ദേഹം യൂറോപ്യൻ കോൺഫറൻസിൽ സംസാരിച്ചത്. ഉദ്‌വമനം പൂജ്യമാക്കുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമുള്ള ഒരു റോഡ്‌മാപ്പിനെ കുറിച്ചും അദ്ദേഹം സംസാരിച്ചു.

Related News