കുവൈത്തിൽ അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ വില ഉയരുന്നില്ലെന്ന് വാണിജ്യ മന്ത്രാലയം

  • 19/08/2023

 


കുവൈത്ത് സിറ്റി: വാണിജ്യ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ, ഉപഭോക്തൃ സംരക്ഷണ മേഖലയിൽ പ്രവര്‍ത്തിക്കുന്ന സാങ്കേതിക ജീവനക്കാരുടെ സംഘം ക്യാപിറ്റൽ ഗവർണറേറ്റിലെ നിരവധി വിപണികളിൽ മിന്നൽ പരിശോധന നടത്തി. വില സ്ഥിരത ഉറപ്പാക്കാൻ അപ്രതീക്ഷിതമായ പരിശോധനയാണ് നടത്തിയത്. പരിശോധനകളില്‍ വില ഉയര്‍ന്നിട്ടില്ലെന്നും മന്ത്രാലയത്തിന്റെ ഓട്ടോമേറ്റഡ് പ്രോഗ്രാമിലൂടെ വിലകൾ പാലിക്കപ്പെടുന്നുണ്ടെന്നും വ്യക്തമായി. മാർക്കറ്റുകളും സ്റ്റോറുകളും കൃത്യമായ വിലകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംഘം ഭക്ഷ്യവസ്തുക്കൾ, ഇറച്ചി കടകൾ തുടങ്ങിയ വിപണികളിലും പരിശോധന നടന്നു.

Related News