ചായ ഉണ്ടാക്കാൻ ഉപയോഗിച്ചത് കാലഹരണപ്പെട്ട പാൽ; ഒരാൾ അറസ്റ്റിൽ

  • 19/08/2023

 


കുവൈത്ത് സിറ്റി: ജലീബ് അല്‍ ഷുവൈഖിലെ ചായ വിളമ്പുന്ന ഒരു റെസ്റ്റോറന്റിൽ റെയ്ഡ് നടത്തി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്‍റ്. സർക്കാർ സബ്‌സിഡിയുള്ള പാൽ ഇവിടെ ഉപയോഗിക്കുന്നതായി കണ്ടെത്തി. അവയിൽ ചിലത് എക്സ്പൈറി ഡേറ്റ് കഴിഞ്ഞതായും കണ്ടെത്തി. റെസ്റ്റോറന്റുകളും ഭക്ഷണശാലകളും മുനിസിപ്പാലിറ്റിയുടെ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ബന്ധപ്പെട്ട അതോറിറ്റികളുടെ ശ്രമങ്ങളുടെ തുടർച്ചയാണ് റെയ്ഡ് നടത്തിയത്.

മോഷ്ടിച്ച സർക്കാർ സബ്‌സിഡിയുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കാനാണ് ചിലർ റെസ്റ്റോറന്റ് ഉപയോഗിച്ചിരുന്നത്. ആരോ സിഐഡിക്കാരെ അറിയിച്ചതിനെ തുടർന്നാണ് സ്ഥലം റെയ്ഡ് ചെയ്തത്. റെയ്ഡിൽ ഏകദേശം 100 കാൻ സബ്‌സിഡിയുള്ള പൗഡേര്‍ഡ് മില്‍ക്ക് കണ്ടെത്തി. റെസ്റ്റോറന്റില്‍ നിന്ന് ഒരു ഏഷ്യക്കാരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ചോദ്യം ചെയ്യലിൽ ജലീബ് അൽ ഷുവൈഖ് ഏരിയയിലെ ഏഷ്യക്കാർ നടത്തുന്ന താൽക്കാലിക മാർക്കറ്റിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് സബ്‌സിഡിയുള്ള പാൽ വാങ്ങി ചായ ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായി ഇയാൾ സമ്മതിച്ചു.

Related News