സബ്സിഡിയുള്ള ഡീസലിന്‍റെ മോഷണ പരമ്പര കുവൈത്തിൽ തുടരുന്നു

  • 20/08/2023


കുവൈത്ത് സിറ്റി: ഫർവാനിയ ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ പരിശോധനകളില്‍ സബ്‌സിഡിയുള്ള ഡീസൽ വിൽക്കുന്ന രണ്ട് പേര്‍ പിടിയിലായി. സബ്ഹാൻ, അംഘാര റീജിയണുകളിലായി 3000 ലിറ്ററുകള്‍ നിറച്ച രണ്ട് ട്രക്കുകളാണ് പിടിച്ചെടുത്തത്. സംഭവത്തിൽ അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾക്കൊപ്പം മോഷണത്തിൽ നിന്ന് നേട്ടമുണ്ടാക്കുന്ന കമ്പനികൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Related News