ആരോഗ്യമേഖലയിലെ ജോലിക്കാർ കുവൈത്തിനെ ട്രാൻസിറ്റ് രാജ്യമായി ഉപയോഗിക്കുന്നു?

  • 20/08/2023

 


കുവൈത്ത് സിറ്റി:  നഴ്‌സിംഗ് സ്റ്റാഫിന്റെയും മരുന്നുകളുടെയും മറ്റുള്ളവയുടെയും ക്ഷാമം ഉൾപ്പെടെ അൽ ജഹ്‌റ ഹോസ്പിറ്റൽ നിരവധി പ്രശ്‌നങ്ങളും വെല്ലുവിളികളും നേരിടുന്നുവെന്ന് ആരോ​ഗ്യ വിഭാ​ഗം വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ പ്രശ്‌നങ്ങൾ എത്രയും വേഗം പരിഹരിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദി ഉറപ്പ് നൽകിയിട്ടുണ്ട്.  ഡയറക്ടർ, ആശുപത്രി ഡയറക്ടർ, മെഡിക്കൽ സ്റ്റാഫ് മേധാവി, നിരവധി വകുപ്പ് മേധാവികൾ എന്നിവരുടെ സാന്നിധ്യത്തിൽ ജഹ്‌റ ഹെൽത്ത് ഡിസ്ട്രിക്റ്റിലെ ഉദ്യോഗസ്ഥരുമായി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നഴ്‌സിം​ഗ് ജീവനക്കാരുടെ ക്ഷാമം ഇപ്പോൾ രോഗികളുടെ ജീവന് തന്നെ ഭീഷണിയായിരിക്കുന്നതായി ആശുപത്രി അധികൃതർ മന്ത്രിയോട് വിശദീകരിച്ചു. നഴ്‌സിംഗ് പ്രൊഫഷനിലെ ഒരു ഒരു ട്രാൻസിറ്റ് രാജ്യമായി കുവൈത്തി മാറിയെന്നാണ് അവർ അഭിപ്രായപ്പെട്ടത്. പ്രത്യേകിച്ച് തീവ്രപരിചരണവും മറ്റ് സ്പെഷ്യാലിറ്റികളിലും ജോലി ചെയ്യുന്നവർ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പായി കുവൈത്തിൽ കുറച്ച് നാൾ ജോലി ചെയ്യുന്ന രീതിയുണ്ടെന്നും ആശുപത്രി അധികൃതർ മന്ത്രിയോട് പറഞ്ഞു.

Related News