നിയമലംഘനങ്ങള്‍; കുവൈത്തിൽ 2426 വെബ്‌സൈറ്റുകൾക്ക് നിരോധനം

  • 21/08/2023



കുവൈത്ത് സിറ്റി: ഉള്ളടക്കം സംബന്ധിച്ചുള്ള നിയമലംഘനങ്ങള്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തിൽ നിർണായക നടപടി സ്വീകരിച്ച് കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി റെഗുലേറ്ററി അതോറിറ്റി (സിട്രാ). ഈ വര്‍ഷം തുടക്കം മുതല്‍ നിയമപരമായ ചട്ടങ്ങളും നിയന്ത്രണ വ്യവസ്ഥകളും ലംഘിക്കുന്നതായി കണ്ടെത്തിയ 2426 വെബ്‌സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. ഇതേ കാലയളവിൽ അൺബ്ലോക്ക് ചെയ്യുന്നതിനായി വന്ന അഞ്ച് ഹർജികളില്‍ അതോറിറ്റി അനുകൂല നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മറ്റ് സർക്കാർ ഏജൻസികളുമായി സഹകരിച്ച് അനധികൃത ഡിജിറ്റൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങൾ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നുണ്ടെന്ന് സിട്ര വ്യക്തമാക്കി.

Related News