സെപ്തംബർ പകുതിയോടെ കുവൈത്തിൽ വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കും; കൊവിഡ് പുതിയ വകഭേദത്തിൽ ആശങ്ക വേണ്ട

  • 21/08/2023


കുവൈത്ത് സിറ്റി: കൊവിഡിന്‍റെ പുതിയ വകഭേദത്തെ കണ്ടെത്തിയ സാഹചര്യത്തിലും ആശുപത്രിയിലെത്തുന്നവരുടെ എണ്ണത്തിൽ വര്‍ധനവുണ്ടായിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു. രാജ്യത്തെ ആരോഗ്യ സ്ഥിതി ഇപ്പോള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ തന്നെയാണ്. ലോകത്തിലെ പല രാജ്യങ്ങളിലും പുതിയ വകഭേദം നിരീക്ഷിച്ച് വരികയാണ്. ബാധിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനയാണ് പുതിയ വകഭേദം ഉയര്‍ത്തുന്ന പ്രതിസന്ധി. എന്നാല്‍, പ്രതിരോധ കുത്തിവയ്പ്പിലൂടെയോ അണുബാധകളിലൂടെയോ നേടിയെടുത്ത പ്രതിരോധശേഷി കാരണം രോഗത്തിന്റെ തീവ്രത കുറവായിരിക്കും.

പുതിയ സാഹചര്യത്തിൽ സ്കൂള്‍ തുറക്കുന്നത് നീട്ടിവച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങളെല്ലാം അധികൃതര്‍ തള്ളിക്കളഞ്ഞു. ബന്ധപ്പെട്ട അതോറിറ്റികള്‍ നിശ്ചയിച്ച തീയതികൾക്കനുസൃതമായി തന്നെ അധ്യയന വർഷം ആരംഭിക്കുമെന്ന് വൃത്തങ്ങള്‍ വിശദീകരിച്ചു. അതേസമയം, ശീതകാല വാക്സിനേഷൻ ക്യാമ്പയിൻ ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പ് മന്ത്രാലയം തുടരുകയാണ്. സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷനുകളും അക്യൂട്ട് ബാക്ടീരിയൽ ന്യുമോണിയ (നെമോകോക്കൽ)ക്കെതിരായ വാക്സിനേഷനും ഇതിൽ ഉൾപ്പെടുന്നു. സെപ്തംബർ മൂന്നാം വാരത്തിൽ ക്യാമ്പയിൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related News