70 പ്രവാസികള്‍ക്ക് യാത്രാ വിലക്ക്; ട്രാഫിക് പിഴയായി 66,000 കുവൈറ്റ് ദിനാർ ഈടാക്കി

  • 21/08/2023


കുവൈത്ത് സിറ്റി: ട്രാഫിക് പിഴ അടയ്ക്കുന്നതെ രാജ്യത്ത് നിന്ന് മടങ്ങുന്ന പ്രവാസികള്‍ക്ക് എതിരെ നപടികള്‍ സ്വീകരിച്ച് തുടങ്ങി. പുതിയ നിയമം നടപ്പിലാക്കി 24 മണിക്കൂറിനുള്ളിൽ 70 പ്രവാസികള്‍ക്കാണ് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഗുരുതര ട്രാഫിക്ക് നിയമലംഘനങ്ങള്‍ നടത്തിയവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. നിയമം നടപ്പിലാക്കി 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ കര, വ്യോമ, കടൽ തുറമുഖങ്ങളിലെ വകുപ്പ് ഓഫീസ് വഴി 66,000 ദിനാർ ആണ് പിഴ ഈടാക്കിയത്.

മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി പണമടയ്ക്കാൻ കഴിയാത്ത ഗുരുതരമായ നിയമലംഘനങ്ങൾ കാരണം 70 പേര്‍ക്കാണ് യാത്രാ വിലക്ക് വന്നത്. അതേസമയം, നിയമലംഘകരില്‍ ഏറിയ പങ്കും ഏഷ്യൻ പൗരത്വമുള്ള വിദേശികളാണ്. അതേസമയം, അമിത വേഗതയ്ക്കും ഭിന്നശേഷിയുള്ളവരുടെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തതിനും ഉള്ള നിയമലംഘനങ്ങളുടെ പിഴ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ വഴിയോ ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് വഴിയോ അടയ്ക്കാൻ കഴിയില്ല. യാത്രാ തീയതിക്ക് വളരെ മുമ്പേ നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടയ്ക്കേണ്ടത് നിബന്ധനയാണെന്ന് ജനറല്‍ ട്രാഫിക്ക് വിഭാഗം വ്യക്തമാക്കി.

Related News