കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കാലാവസ്ഥാ വകുപ്പ്

  • 21/08/2023

 


കുവൈറ്റ് സിറ്റി : മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനോടൊപ്പം ഒറ്റപ്പെട്ട മഴയും ചിലപ്പോൾ ഇടിമിന്നലും സാധ്യതയുണ്ടെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാറ്റ് മൂലം ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയാനും കടൽ തിരമാലകൾ ആറടിയിലധികം ഉയരാനും ഇടയാക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പിൽ വകുപ്പ് കൂട്ടിച്ചേർത്തു.

Related News