പുരുഷ തൊഴിലാളികൾക്കായി ഷെൽട്ടർ ഹോം ആരംഭിക്കാൻ കുവൈറ്റ് മാൻപവർ അതോറിറ്റി

  • 22/08/2023


കുവൈത്ത് സിറ്റി: പ്രവാസി തൊഴിലാളികൾക്കായി ഒരു അഭയകേന്ദ്രം മെച്ചപ്പെടുത്തുന്നതിനും പുരുഷ തൊഴിലാളികൾക്ക് സമാനമായ സൗകര്യം ഏർപ്പെടുത്തുന്നതിനുമുള്ള പരിശ്രമങ്ങൾ വ്യക്തമാക്കി മാൻപവർ അതോറിറ്റി. തൊഴിലാളികൾക്കും അവരുടെ തൊഴിലുടമൾക്കും നിയമപരമായ തർക്കങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സമഗ്രമായ സംരക്ഷണം നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. അതോറിറ്റിയുടെ പ്രവാസി തൊഴിലാളികൾക്കായുള്ള അഭയകേന്ദ്രത്തിൽ നടന്ന അന്താരാഷ്‌ട്ര മാനുഷിക ദിനാചരണത്തിലാണ് തൊഴിൽ സംരക്ഷണ മേഖലയുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. ഫഹദ് അൽ മുറാദ് ഇക്കാര്യം അറിയിച്ചത്.

കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റിയുടെയും കുവൈത്ത് സൊസൈറ്റി ഫോർ ഹ്യൂമൻ റൈറ്റ്സിന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മാൻപവർ അതോറിറ്റിയുടെ മേൽനോട്ടത്തിലുള്ള പ്രവാസി ലേബർ ഷെൽട്ടർ സെന്റർ മാനുഷിക മൂല്യങ്ങൾ ഉയർത്തിയാണ് പ്രവർത്തിക്കുന്നത്. രാജ്യത്തെ എംബസിയോ അഡ്മിനിസ്ട്രേറ്റീവ് സ്ഥാപനങ്ങളോ പ്രസക്തമായ ഓർഗനൈസേഷനുകളോ വ്യക്തിപരമായി കൊണ്ടുവരുന്ന സ്ത്രീ തൊഴിലാളികളുടെ നിയമപരവും സാമൂഹികവും ആരോഗ്യവുമായി ബന്ധപ്പെട്ടതുമായ ആവശ്യങ്ങളിലും ഇടപെടൽ നടത്തുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related News