മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ നിയമവുമായി കുവൈത്ത്

  • 22/08/2023


കുവൈത്ത് സിറ്റി: മാധ്യമങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് നിയമം തയാ വാർത്താവിതരണ മന്ത്രാലയം. ഫത്വ ആന്റ് ലെജിസ്‌ലേഷൻ ഡിപ്പാർട്ട്‌മെന്റ് അവലോകനം ചെയ്തതിന് ശേഷമാണ് നിയമം തയാറാക്കിയിട്ടുള്ളത്. നിരവധി പുതിയ വ്യവസ്ഥകളും മുന്നറിയിപ്പുകളും പിഴകളും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തിന്റെ ഉന്നതനായ അമീറിനെ കൂടാതെ കിരീടാവകാശിയെയോ ഡെപ്യൂട്ടി അമീറിനെയോ വിമർശിക്കുന്നത് നിരോധിക്കുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ മാറ്റം.

രാജ്യത്തിന്റെ അമീർ, കിരീടാവകാശി, ഡെപ്യൂട്ടി അമീർ എന്നിവരെ വിമർശിക്കുന്നത് അനുവദനീയമല്ല. അമീറിന്റെ പ്രത്യേക രേഖാമൂലമുള്ള അനുമതിയില്ലാതെ അവരിൽ ആർക്കെങ്കിലും എതിരെ ഒരു വാക്കോ പ്രവൃത്തിയോ ആരോപിക്കുന്നത് കുറ്റകരമാണ്. ഈ നിയമം തെറ്റിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടായിരിക്കും. മൂന്ന് വർഷത്തിൽ കൂടാത്ത തടവും 50,000 മുതൽ ഒരു ലക്ഷം ദിനാറിൽ കവിയാത്ത പിഴയും അല്ലെങ്കിൽ ഈ രണ്ട് പിഴകളിൽ ഒന്നുമാണ് ശിക്ഷയാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.

Related News